ഭൂമിയുടെ കണ്ണ്, അന്യഗ്രഹജീവികളുടെ താവളം; വൃത്താകൃതിയിൽ സ്വയം കറങ്ങുന്ന നിഗൂഢ ദ്വീപ്, അറിയാം അർജന്റീനയിലെ നേത്രദ്വീപിനെ കുറിച്ച് | El Ojo

എൽ ഓജോ സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയും, ചാനലിനോട് ഉരസി നീങ്ങുകയും ചെയ്യുന്നു
the eye
Updated on

നമ്മുടെ ഭൂമി എത്രത്തോളം സുന്ദരിയാണോ അത്രത്തോളം നിഗൂഢതകളും ഉള്ളിൽ ഒളിപ്പിക്കുന്നു. ഇന്നും മനുഷ്യനോ ശാസ്ത്രത്തിനോ ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒട്ടനവധി പ്രതിഭാസങ്ങൾ ഭൂമിയുടെ പല കോണുകളിലായുണ്ട്. മനുഷ്യന്റെ യുക്തിയെയും ഭാവനയെയും വെല്ലുവിളിക്കുന്ന അതാരൊമൊരു പ്രകൃതി വിസ്മയമാണ് ദി ഐ (The Eye) എന്ന് അറിയപ്പെടുന്ന നേത്രദ്വീപ്.

അർജന്റീനയിലെ ബ്യൂണസ് ഐറിസ് പ്രവിശ്യയിൽ, പരന ഡെൽറ്റയുടെ ചതുപ്പ് നിലങ്ങൾക്കിടയിലാണ് നേത്രദ്വീപ് എന്ന നിഗൂഢ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതൊരു സാധാരണ ദ്വീപല്ല, കൃത്യമായ വൃത്താകൃതിയിൽ ഒഴുകി നടക്കുന്ന ഒരു ദ്വീപാണ് ഇത്. 120 മീറ്റർ (390 അടി) വ്യാസമുള്ള ഈ ദ്വീപ്, അതിലും വലിയതും കൃത്യമായ വൃത്തത്തിലുള്ളതുമായ ഒരു ജലാശയത്തിലാണ് ഒഴുകി നീങ്ങുന്നത്.

ആകാശത്ത് നിന്ന് നോക്കുമ്പോൾ ദ്വീപും അതിനെ ചുറ്റിയുള്ള ജലാശയവും ഒരുമിച്ച് ചേർന്ന് ഒരു ഭീമാകാരമായ കണ്ണിന്റെ രൂപം പ്രതിപാദിക്കുന്നു. ചലിക്കുന്ന ഒരു കൃഷ്ണമണിയെ പോലെ ദ്വീപ് തടാകത്തിന് ഉള്ളിൽ നീങ്ങുന്നതിനാലാണ് ഇതിന് സ്പാനിഷിൽ 'എൽ ഓജോ' (El Ojo) അഥവാ 'ദി ഐ' (കണ്ണ്) എന്ന പേര് ലഭിക്കുന്നത്. 2016-ൽ അർജന്റീനിയൻ ചലച്ചിത്രകാരനായ സെർജിയോ ന്യൂസ്‌പില്ലർ ഒരു ഡോക്യുമെന്ററിക്കുള്ള ലൊക്കേഷൻ തേടുന്നതിനിടെയാണ് ഈ അത്ഭുത ദ്വീപ് പുറം ലോകം അറിയുന്നത്. 2003 മുതലെങ്കിലും ഈ ദ്വീപ് ഇവിടെയുണ്ടെന്ന് ഗൂഗിൾ എർത്ത് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.

നിഗൂഢതകളും ശാസ്ത്രവും

എൽ ഓജോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ നിരന്തരമായ കറക്കമാണ്. എൽ ഓജോ സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയും, ചാനലിനോട് ഉരസി നീങ്ങുകയും ചെയ്യുന്നു. ഈ ചലനമാണ് ദ്വീപിനും ചാനലിനും ഈ അവിശ്വസനീയമായ വൃത്താകൃതി നൽകിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഈ പ്രതിഭാസത്തെ ഒരു സ്വാഭാവിക പ്രകൃതി പ്രതിഭാസമായാണ് കാണുന്നത്. നദികളിൽ ഐസ് ഡിസ്കുകൾ രൂപപ്പെട്ട് കറങ്ങുന്നതിന് സമാനമായ റൊട്ടേഷണൽ ഷിയർ എന്ന പ്രക്രിയയാണ് ഇവിടെയും സംഭവിക്കുന്നത്. ചതുപ്പുനിലമായതിനാൽ, വെള്ളത്തിനടിയിലെ ചുഴലിക്കാറ്റുകളും, ഒഴുകിനടക്കുന്ന സസ്യജാലങ്ങൾ ഒന്ന് ചേർന്ന് രൂപപ്പെടുന്ന ദ്വീപിന്റെ ഭാഗവും ചേരുമ്പോൾ ഇത് കറങ്ങാൻ തുടങ്ങുന്നു. ഈ കറക്കം അതിനെ ചുറ്റുമുള്ള ചളിമണ്ണിൽ ഉരസി, ദ്വീപിനെയും ജലചാനലിനെയും ഒരുപോലെ വൃത്താകൃതിയിലാക്കുന്നു.

ഈ ദ്വീപിന് പിന്നിൽ പ്രദേശവാസികൾക്കിടയിൽ ഒട്ടനവധി അമാനുഷിക സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. ചിലർ ദ്വീപിനെ പുരാതന ദൈവങ്ങളുമായോ അന്യഗ്രഹജീവികളുടെ ഒരു താവളവുമായോ ബന്ധിപ്പിക്കുന്നു. മനുഷ്യന്റെ ഇടപെടലില്ലാതെ ദ്വീപിന്റെ അവിശ്വസനീയമായ കൃത്യതയും ചലനവുമാണ് ഇത്തരം കെട്ടുകഥകൾക്ക് ആക്കം നൽകുന്നത്.

Summary

El Ojo is a mysterious, perfectly circular, floating island located in the Paraná Delta of Buenos Aires Province, Argentina. Approximately 120 meters (390 ft) in diameter, it is nestled within a larger, circular water channel. The most fascinating feature is that the island constantly rotates on its own axis, resembling a giant eye when viewed from above.

Related Stories

No stories found.
Times Kerala
timeskerala.com