ഭൂമിയിലെ ചൊവ്വ ഗൃഹം! തിളങ്ങുന്ന മരുഭൂമിയിലെ ഫെയറി സർക്കിളുകളുടെ നിഗൂഢലോകം; ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നമീബിയയിലെ നമീബ് മരുഭൂമി|Namibia's Namib Desert

Namibia's Namib Desert
Published on

നമ്മുടെ ഭൂമിയിലെ 33% ശതമാനത്തോളവും മരുഭൂമിയാണ്, അതായത് ഭൂമിയുടെ മൂന്നിൽ ഒന്ന് ഭാഗവും മരുഭൂമിയാണ്. ഇതിൽ സഹാറ മരുഭൂമി പോലുള്ള ചൂടുള്ളതും തണുത്തതുമായ മരുഭൂമികളും ആർട്ടിക്, അന്റാർട്ടിക്ക് മരുഭൂമി പ്രദേശങ്ങളും ഉൾപ്പെടുന്നു. ഇങ്ങനെ ഓരോ മരുഭുമിക്കും അതിന്റെതായ വിശേഷണങ്ങളും ഉണ്ടാകും. അത്തരത്തിൽ ഒരേസമയം കൗതുകവും നിഗൂഢതയും ഉണർത്തുന്ന മരുഭുമിയാണ് നമീബിയയിലെ നമീബ് മരുഭൂമി (Namibia's Namib Desert). കടലുപോലെ അനന്തമായി നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന മണലാരണ്യങ്ങൾ ഉള്ളിൽ ഒളിപ്പിക്കുന്നത് ആരെയും ആശ്ചര്യപ്പെടുത്തും കാഴ്ചകളാണ്. ഒറ്റനോട്ടത്തിൽ ചൊവ്വ ഗൃഹമാണോ എന്ന് പോലും തോന്നിപ്പിക്കും നമീബിയിലെ ഓരോ കാഴ്ചകളും.

തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അറ്റ്ലാന്റിക് തീരത്തോട് ചേർന്നാണ് നമീബ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. 3 രാജ്യങ്ങളിലായി 81000 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഈ മരുഭൂമി വ്യാപിച്ചു കിടക്കുന്നത്. നാമ ഭാഷ എന്നും അറിയപ്പെടുന്ന ഖോഖോയ്ഗൊവാബ് ഭാഷയിൽ നിന്നാണ് നമീബ് എന്ന പേര് ഉരുത്തിരിഞ്ഞത്. "വിശാലമായ സ്ഥലം" അല്ലെങ്കിൽ "ഒന്നുമില്ലാത്ത ഒരു പ്രദേശം" എന്നിങ്ങനെയാണ് ഈ വാക്കിന്റെ അർത്ഥം.

വരണ്ട കാലാവസ്ഥയായിട്ട് പോലും മരുഭൂമിയോട് പൊരുത്തപ്പെട്ട് പോകുന്ന ഒട്ടേറെ ജീവികളുടെ ആവാസകേന്ദ്രമാണ് ഇവിടം. ഓറിക്സ്, സ്പ്രിങ്ബോക്, ചീറ്റ, കഴുതപ്പുലി, സീബ്ര, ഒട്ടകപ്പക്ഷികൾ, സിംഹം തുടങ്ങിയ ജീവവർഗ്ഗങ്ങളും ഇവിടെ വസിക്കുന്നു. ഇതുകൂടാതെ, ഈ മരുഭൂമിയിൽ ആനകളും ഉണ്ട്. മരുഭൂമിയുടെ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ആനകളാണ് ഇവിടുത്തെത്ത്.

ഫെയറി റിങ്സ്

നമീബ് മരുഭൂമിയിലെ ഏറ്റവും വിചിത്രമായ ഘടനയാണ് ഫെയറി റിങ്സ് അഥവാ ഫെയറി സർക്കിൾസ്. പ്രതേകം രീതിയിൽ മരുഭൂമിയിലെ പുല്ലുകൾ വട്ടംചുറ്റി വളരുന്നതിനെയാണ് ഫെയറി റിങ്സ് എന്ന് വിശേഷിപ്പിക്കുന്നത്. മരുഭൂമിയിലെ സമതലങ്ങളിൽ ആയിരക്കണക്കിന് ഫെയറി റിങ്സിനെ കാണുവാൻ സാധിക്കുന്നതാണ്. മീറ്ററുകളോളം നീണ്ടുനിൽക്കുന്ന അവ, മരുഭൂമിയിൽ ആരോ വരച്ച പോൾക്ക ഡോട്ടുകൾ പോലെയാണ്. നൂറ്റാണ്ടുകളായി, തദ്ദേശീയരായ ഹിംബ ജനത ഈ വൃത്തങ്ങളെ ദൈവങ്ങളുടെ കാൽപ്പാടുകളായി കാണുന്നു. അവരുടെ ദൈവമായ മുകുരുവിന്റേതാണ് ഈ കാല്പാടുകൾ എന്നാണ് വിശ്വാസം.

ചിലർ വാദിക്കുന്നത് അന്യഗ്രഹജീവകളാണ് ഇതിനു പിന്നിൽ എന്നാണ്. ശാസ്ത്രജ്ഞർകെ ഇടയിൽ പോലും ഫെയറി റിങ്സിനെ കുറിച്ച് വ്യത്യസ്ത അനുമാനങ്ങളാണ് ഉള്ളത്. ചിതലുകളാണ് ഇതിനു പിന്നിൽ എന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, മറ്റുചിലർ സസ്യങ്ങൾ തന്നെ വെള്ളത്തിനായി നീങ്ങുന്നത് മൂലം രൂപപ്പെടുന്നതാണ് ഫെയറി റിങ്സ് എന്ന് അനുമാനിക്കുന്നു. എന്നാൽ ഇന്നും വ്യക്തമായ വിശദീകരണം ഇതിനെ കുറിച്ച് ലഭിച്ചിട്ടില്ല. ഫെയറി റിങ്സിൽ സൂര്യപ്രകാശം പതിക്കുമ്പോൾ ചുറ്റുമുള്ള മണലുകളേക്കാൾ ഫെയറി റിങ്സിന്റെ ഉൾഭാഗം തിളങ്ങുന്നു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരുഭൂമി

ഈ മരുഭൂമിക്ക് 550 ലക്ഷം വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമി സഹാറയാണ് എങ്കിലും ഏറ്റവും പഴക്കം ചെന്ന മരുഭൂമി നമീബിയാണ്. ലോകത്തെ ഏറ്റവും ഊഷരമായ മേഖലകളിലൊന്നാണ് ഇവിടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽക്കൂനകൾ ഇവിടെ കാണാം. ഇവയിൽ ചിലതിന് 400 മീറ്ററിലധികം ഉയരമുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ചിലതും നമീബ് മരുഭൂമിയിലാണ്. നമീബ് മരുഭൂമിയിലെ 500 കിലോമീറ്റർ നീളമുള്ള തീരപ്രദേശം സ്കെലിട്ടൻ കോസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. ഈ തീരത്തായി ഒട്ടനവധി സ്രാവുകളുടെ അസ്ഥികൾ കണ്ടുകിട്ടിയിട്ടുണ്ട്. ഈ പ്രദേശത്തെ മറ്റൊരു പ്രതേകത അനവധി തകർന്ന കപ്പലുകളുടെ അവശിഷ്ട്ടമാണ്.

തിളങ്ങുന്ന മരുഭൂമി

സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും നമീബ് മരുഭൂമിയിലെ മണൽക്കുന്നുകൾക്ക് തിളങ്ങുന്ന ചുവപ്പ് നിറം ലഭിക്കുന്നു. മണലിലെ ഇരുമ്പിന്റെ അംശം ഓക്സിഡൈസ് ചെയ്ത് തുരുമ്പെടുത്ത് മണൽത്തരികൾക്ക് ചുവപ്പ് നിറം നൽകുന്നതാണ് ഇതിന് കാരണം. ഇങ്ങനെ മരുഭൂമി തിളങ്ങുന്നത് കൊണ്ട് തന്നെ ഇത് ചൊവ്വഗൃഹമാണോ എന്ന് പോലും തോന്നിപോകും. സൂര്യൻ ചക്രവാളത്തിലേക്ക് മറയുമ്പോൾ പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടിയ രശ്മികൾ മണലിൽ പതിക്കുന്നു, ഇത് ചുവപ്പ്, ഓറഞ്ച് നിറങ്ങൾ മരുഭൂമിക്ക് നൽകുന്നു.

Summary: The Namib Desert in Namibia, stretching across 81,000 square kilometers, is the world’s oldest desert, estimated to be 55 million years old. Known for its glowing red dunes that resemble the Martian landscape, the desert is home to unique wildlife and mysterious natural wonders like the fairy circles. Its Skeleton Coast, dotted with shipwrecks and whale bones, adds to the desert’s haunting beauty and timeless allure.

Related Stories

No stories found.
Times Kerala
timeskerala.com