ഒരൊറ്റ രാത്രി കൊണ്ട് ഒരു തടാകം കവർന്നത് 1700 ഓളം ജീവനുകൾ, ലോകത്തിലെ ഏറ്റവും ദുരൂഹമായ പ്രകൃതി ദുരന്തം; ആയിരങ്ങളെ ശ്വാസംമുട്ടിച്ചു കൊന്നൊടുക്കിയ നിയോസ് തടാകം|Lake Nyos disaster

100 മീറ്ററിലധികം ഉയരത്തിൽ വളർന്ന ഈ മേഘപാളി കരയിലേക്ക് വ്യാപിക്കാൻ തുടങ്ങി. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് വാതകമാണ് അന്തരീക്ഷത്തിൽ വ്യാപിച്ചത്
Lake Nyos disaster
Published on

ശാസ്ത്രവും സാങ്കേതികവിദ്യയും എത്രകണ്ട് വളർന്നു എന്ന് പറഞ്ഞാലും മനുഷ്യനെ കൊണ്ട് ഒരിക്കലും ചെറുത്തുനിൽക്കാൻ കഴിയാത്ത ഒന്നാണ് പ്രകൃതി ദുരന്തങ്ങൾ. അത് വെള്ളപ്പൊക്കമായാലും ഭൂകമ്പമായാലും മനുഷ്യനെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നതാണ് സത്യം. നിസ്സഹായനായ നോക്കി നിൽക്കാൻ അല്ലാതെ നമ്മെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. അത്തരത്തിൽ മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ ഒരു തടാകത്തിൽ പതിയിരുന്നത് ലോകത്തെ തന്നെ ഞെട്ടിച്ച അതിഭീകരമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് ഒരു തടാകം കവർന്നത് 1700 ഓളം മനുഷ്യ ജീവനുകളായിരുന്നു. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് നിയോസ് തടാകം വിതച്ചദുരന്തം (Lake Nyos disaster).

അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായി രൂപപ്പെട്ട ഒരു വലിയ ഗർത്തത്തിലാണ് നിയോസ് തടാകത്തിന്റെ സ്ഥാനം. ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ് ഈ തടാകം രൂപമകൊണ്ടത്. തടാകത്തിലെ ഫലഭൂയിഷ്ഠമായ അഗ്നിപർവ്വത മണ്ണ് കൃഷിക്കായി ഉപയോഗിച്ചിരുന്നു. തടാകത്തിന് സമീപത്തായുള്ള ഗ്രാമവാസികളുടെ പ്രധാന ശുദ്ധജല സ്രോതസ്സുകളിൽ ഒന്നായിരുന്നു ഈ തടാകം. ഗ്രാമീണർ ഈ തടാകത്തെ പലപ്പോഴും തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായാണ് കണ്ടിരുന്നത്. എന്നാൽ തടാകത്തിന്റെ അടിത്തട്ടിൽ പതിയിരുന്ന ദുരന്തത്തെ കുറിച്ച് അവർ ആരും തന്നെ അറിഞ്ഞിരുന്നില്ല.

1986 ഓഗസ്റ്റ് 21, സമയം രാത്രി ഒമ്പത് മാണി കഴിഞ്ഞു കാണും, അസാധാരണമായ രീതിയിൽ തടാകത്തിൽ നിന്നും ചില പൊട്ടിത്തെറിയുടെ ശബ്‍ദങ്ങൾ ചിലർ കേട്ടിരുന്നു. എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുന്നേ തന്നെ ഒരു വലിയ മേഘപാളി തടാകത്തിൽ നിന്നും ഉയർന്നു പൊങ്ങി. വിഷലിപ്തമായ കാർബൺ ഡയോക്സൈഡ് വാതകമായിരുന്നു ഒരു വലിയ കാർമേഘം എന്നപോലെ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയത്. 100 മീറ്ററിലധികം ഉയരത്തിൽ വളർന്ന ഈ മേഘപാളി കരയിലേക്ക് വ്യാപിക്കാൻ തുടങ്ങി. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് വാതകമാണ് അന്തരീക്ഷത്തിൽ വ്യാപിച്ചത്. തടാകത്തിന് ചുറ്റും ഇരുപത്തിയഞ്ചു കിലോമീറ്ററോളമാണ് കാർബൺ ഡൈ ഓക്സൈഡ് വ്യാപിക്കുന്നത്. വായുവിനേക്കാൾ സാന്ദ്രത കാർബൺ ഡൈ ഓക്സൈഡിന് കുടുതലായതു കൊണ്ട് തന്നെ താഴ്‌വരകളിലൂടെ നിശബ്ദമായും വേഗത്തിലും വാതകം വ്യാപിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇതൊന്നും അറിയാതെ നിയോസ് തടാകത്തിന് ചുറ്റും താമസിച്ചിരുന്ന മനുഷ്യർ നിദ്രയിലായിരുന്നു.

തങ്ങൾക്ക് ചുറ്റും എന്താണ് സംഭിവിക്കുന്നത് എന്ന് അറിയാതെ കാർബൺ ഡൈ ഓക്സൈഡ് ശ്വസിച്ച് നിമിഷ നേരങ്ങൾക്ക് ഉള്ളിൽ തന്നെ ആയിരങ്ങൾ പിടഞ്ഞു മരിക്കുന്നു. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ ചിലർ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടാൻ ശ്രമിക്കുന്നു, എന്നാൽ വീടുകളിൽ നിന്നും പുറത്തിറങ്ങിയവരും പിടഞ്ഞു വീണു മരിച്ചു. 1,746 മനുഷ്യർ കൊല്ലപ്പെട്ടു, 3200 ഓളം കന്നുകാലികൾ ചത്തൊടുങ്ങി. നിയോസ്, കാം, ചാ, സുബം, എംബം എന്നിങ്ങനെ തടാകത്തിന് സമീപത്തുണ്ടായ ജനവാസമേഖലയിലെ ഒട്ടുമിക്ക മനുഷ്യരും കൊല്ലപ്പെടുന്നു.

തൊട്ടടുത്ത ദിവസം നേരം പുലർന്നപ്പോൾ കണ്ട കാഴ്ച അതിഭയാനകമായിരുന്നു. കിലോമീറ്ററോളം ചേതനയറ്റ ആയിരങ്ങളുടെ ശവശരീരങ്ങൾ. ബോധരഹിതരായി കുഴഞ്ഞു വീണവരിൽ ഏതാനം ചില മനുഷ്യർക്ക് മാത്രമാണ് ജീവൻ തിരിക്കെ കിട്ടിയത്. എന്നാൽ ഉറ്റവരും ഉടയവരും എല്ലാം അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മനുഷ്യരും മൃഗങ്ങളും മാത്രമായിരുന്നില്ല ചെറുപ്രാണികൾ വരെ ചത്തുവീണു. മനുഷ്യ മനസാക്ഷിയെ നടുക്കിയ ദുരന്തത്തിന്റെ വാർത്ത പുറത്തു വന്നതും അവിടേക്ക് നിരവധി ഗവേഷകർ എത്തുന്നു. ആദ്യമൊന്നും ഇത്രയും അധികം മനുഷ്യർ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. അധികം വൈകാതെ കാർബൺ ഡൈഓക്‌സൈഡ് ശ്വസിച്ചത് കൊണ്ടാണ് ഇത്രയും അധികം മനുഷ്യർ കൊല്ലപ്പെട്ടത് എന്ന് മനസിലാകുന്നു. ഇതേ തുടർന്ന്, ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളിൽ നിയോസ് തടാകത്തിൽ നിന്നും പുറത്തുവന്ന പുകയിൽ വലിയ തോതിൽ കാർബൺ ഡൈഓക്‌സൈഡ് അടങ്ങിയിരുന്നതായി കണ്ടെതുന്നത്.

നിയോസ് തടാകത്തിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ വിനാശകരമായ പുറന്തള്ളൽ ഒരു ലിംനിക് സ്ഫോടനമായിരുന്നു (Limnic eruption). ആഴത്തിലുള്ള തടാകജലത്തിൽ അലിഞ്ഞുചേർന്ന കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ മീഥേൻ വാതകം അന്തരീക്ഷത്തിലേക്ക് പൊട്ടിത്തെറിക്കുന്ന പ്രക്രിയയാണ് ലിംനിക് സ്ഫോനം. തടാകത്തിന്റെ ആഴത്തിലുള്ള വെള്ളപ്പാളികളിൽ, അഗ്നിപർവ്വത പ്രവർത്തനങ്ങൾ മൂലം പതിറ്റാണ്ടുകളോളം കാർബൺ ഡയോക്സൈഡ് വൻ സമ്മർദ്ദത്തിൽ അടിഞ്ഞു കൂടിയിരുന്നു. എന്നാൽ ഇന്നും എന്തുകൊണ്ടാണ് വൻതോതിൽ കാർബൺ ഡയോക്സൈഡ് തടാകത്തിൽ നിന്നും പുറംതള്ളപ്പെട്ടത് എന്ന് വ്യക്തമല്ല. ഉരുൾപൊട്ടൽ അല്ലെങ്കിൽ അഗ്നിപർവ്വതസ്ഫോടനം അല്ലെങ്കിൽ കാലാവസത്തയിലെ വ്യതിയാനം ആയിരിക്കാം ഈ ദുരന്തത്തിന് കാരണമായ പ്രാഥമിക ഘടകം എന്നാണ് ശാസ്ത്രജ്ഞൻ വിലയിരുത്തുന്നത്.

ഇന്ന്, ഈ തടാകം തീർത്തും നിശബ്ദമാണ്. നിലവിൽ തടാകത്തിനു ചുറ്റും നിരവധി മുകരുതലുകൾ സർക്കാർ എടുത്തിട്ടുണ്ട്. കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ കൂടിയാൽ ജനങ്ങൾക്ക് നൽകാനുള്ള മുന്നറിയിപ്പുകൾ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തടാകം ഒരുകാലത്ത് ആകാശത്ത് നിന്ന് നോക്കിയാൽ ഇന്ദ്രനീലക്കല്ല് പോലെ തിളങ്ങിരിന്നു. എന്നാൽ 1986 ലെ ദുരിതത്തിന് ശേഷം തവിട്ട് നിറമാണ് തടാകത്തിന്.

Summary: In August 1986, Lake Nyos in Cameroon released a massive cloud of carbon dioxide, suffocating more than 1,700 people and 3,500 animals. The invisible gas spread up to 25 kilometers, leaving entire communities lifeless overnight. Scientists later identified it as a rare “limnic eruption,” leading to global efforts to prevent such tragedies from happening again.

Related Stories

No stories found.
Times Kerala
timeskerala.com