
എല്ലാം മനുഷ്യരും സന്തോഷത്തോടെയും സമൃദ്ധമായും ജീവിക്കാൻ സമാധാനം അത്യന്തമാണ്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആഗോളജനതയെ ഓർമ്മപ്പെടുത്താൻ വേണ്ടി എല്ലാം വർഷവും സെപ്റ്റംബർ 21 ന് അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1981 മുതലാണ് അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുവാൻ ആരംഭിക്കുന്നത്. (International Day of Peace)
ആഗോളജനതയ്ക്ക് ഇടയിൽ സമാധാനത്തിന്റെ ആശയങ്ങളുടെ പ്രാധാന്യം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ ആഗോള സമൂഹ നേരിടുന്ന വെല്ലുവിളിക്കും സംഘര്‍ഷങ്ങള്‍ക്കും സമാധാനപരമായ പോംവഴികൾ ഈ ദിനത്തിൽ കണ്ടെത്തുക എന്നത് മറ്റൊരു ലക്ഷ്യ. യുദ്ധവും ആക്രമണങ്ങളും നമ്മുടെ നിത്യജീവിതത്തിലെ തലക്കെട്ടുകളാകുമ്പോൾ, നമ്മൾ ഓരോ മനുഷ്യരെ കൊണ്ടും എന്ത് ചെയ്യുവാൻ കഴിയുമെന്നതിന്റെ പ്രചോദനാത്മകമായ ഓർമ്മപ്പെടുത്തലാണ് അന്താരാഷ്ട്ര സമാധാന ദിനം.
1981-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബറിലെ മൂന്നാമത്തെ ചൊവ്വാഴ്ച അന്താരാഷ്ട്ര സമാധാന ദിനമായി പ്രഖ്യാപ്പിക്കുന്നു. ഈ ദിനം പൊതുസഭയുടെ വാർഷിക സമ്മേളനങ്ങളുടെ ഉദ്ഘാടന ദിവസവുമായി ഒത്തുചേർന്നു. ലോകമെമ്പാടും സമാധാനത്തിന്റെ ആദർശങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഈ ദിനത്തിന്റെ പ്രാഥമിക ഉദ്ദേശം. സമാധാന ദിനം ആചരിക്കാൻ ആരംഭിച്ച് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2001-ൽ എല്ലാ വർഷവും സെപ്റ്റംബർ 21ന് അന്താരാഷ്ട്ര സമാധാന ദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. സമാധാനം എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും നിലനിർത്താമെന്നും ചർച്ച ചെയ്യുന്നതിനുള്ള വേദിയായും ഈ ദിനത്തെ കണക്കാക്കുന്നു. ഈ ദിനത്തിൽ, 24 മണിക്കൂർ ആഗോള വെടിനിർത്തലും അഹിംസയും നിലനിർത്താൻ ആഹ്വാനം ചെയ്യുന്നു.
അന്താരാഷ്ട്ര സമാധാന ദിനത്തിൽ അന്താരാഷ്ട്ര സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നത് മാത്രമല്ല ലക്ഷ്യം, നമ്മുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുക എന്നത് കൂടിയാണ് ഈ ദിനം ലക്ഷ്യം. ആഗോള സമാധാന സൂചിക പ്രകാരം, ഇപ്പോൾ 59 സജീവ രാഷ്ട്രങ്ങൾ അധിഷ്ഠിത സംഘർഷങ്ങൾ ആഗോളതലത്തിൽ നിലനിൽക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ പൊട്ടിപുറപ്പെടുവാൻ തുടങ്ങിയത്. ഉക്രെയ്ൻ, ഗാസ, സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മ്യാൻമർ, പലസ്‌തീൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ യുദ്ധങ്ങൾ ആർക്കും ഒരു നേട്ടം നൽകുന്നില്ല, മറിച്ച് നഷ്ട്ടം മാത്രമാണ് പ്രതിഫലം.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21ന് യുഎന്‍ ആസ്ഥാനത്ത് സമാധാനത്തിന്റെ മണി മുഴങ്ങുന്നു. ഐക്യരാഷ്ട്രസഭയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിതി ചെയ്യുന്ന പീസ് ഗാര്‍ഡനില്‍ വച്ച് 9 മുതല്‍ 9.30 വരെ സമാധാനത്തിന്റെ മണി അടിച്ച് മൗനാചരണം നടത്തുന്നു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കുട്ടികള്‍ സംഭാവന ചെയ്ത നാണയങ്ങള്‍ കൊണ്ടാണ് ഈ മണി നിർമ്മിച്ചിരിക്കുന്നത്.