
പുസ്തകങ്ങളിലും ഡോക്യുമെന്ററികളിലും നമ്മൾ പഠിച്ചതുപോലെ ഈജിപ്തും മെസപ്പൊട്ടേമിയയുമായി ബന്ധപ്പെട്ട നഗരനാഗരികതകൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. മെസപ്പൊട്ടേമിയെയാണ് ആദ്യ നാഗരികത എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, ഈജിപ്തും മെസപ്പൊട്ടേമിയയും കൂടാതെ മനുഷ്യർ തിങ്ങി പാർത്തിരുന്ന നാഗരികതകളിലേക്ക് നൂതന പുരാവസ്തു കണ്ടെത്തലുകളും ഗവേഷണങ്ങളും വിരൽ ചൂണ്ടുന്നുണ്ട്. നാഗരികത ഒരൊറ്റ ഇടത്തുനിന്നും ആരംഭിച്ചതല്ല, അപ്രസിദ്ധ മേഖലകളിൽ സ്വതന്ത്രമായി ആരംഭിച്ച് നാഗരികതകൾ ഏറെയാണ്. "നഗരം" എന്ന ആശയം ഒരൊറ്റ ഭൂമിശാസ്ത്രപരിധിയിൽ നിന്നല്ല ജനിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യർ പരസ്പരബന്ധിതമായ സമൂഹങ്ങളെ കെട്ടിപ്പടുത്തു. അതിനാൽ, നഗരങ്ങളുടെ ചരിത്രം ഒരൊറ്റ കേന്ദ്രത്തിൽ നിന്ന് മാത്രമല്ല, വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ സ്വതന്ത്രമായി വളർന്നുവന്ന "നാഗരികതകളുടെ കഥ" കൂടിയാണ്. എങ്കിൽ പിന്നെ ഏതാനം പ്രാചീന നഗരങ്ങളുടെയും അവയുടെ സ്ഥാനത്തെ കുറിച്ചും അറിഞ്ഞാലോ. (Ancient Cities in the World)
പ്രാചീന നഗരങ്ങളും അവയുടെ സ്ഥാനവും
1. കാറ്റൽ ഹുയുക് (Çatalhöyük) – തുർക്കി
ലോകത്തിലെ ആദ്യകാല നഗരങ്ങളിൽ ഒന്നായിരുന്നു തുർക്കിയിലെ തെക്കൻ അനറ്റോളിയയിൽ സ്ഥിതി ചെയ്തിരുന്ന കാറ്റൽ ഹുയുക്. മനുഷ്യചരിത്രത്തിലെ ഏറ്റവും പഴയ നഗരസമൂഹങ്ങളിലൊന്നായ ഇതിന്റെ തുടക്കം ഏകദേശം ക്രിസ്തുവിന് മുമ്പ് 7400–6200 കാലഘട്ടത്തിലാണ് എന്നാണ് കരുതപ്പെടുന്നത്.
2. എറിഡു (Eridu) – മെസോപൊട്ടേമിയ (ഇറാഖ്)
സുമേരിയൻ നഗരങ്ങൾക്കിടയിൽ ഏറ്റവും പഴക്കം ചെന്ന നഗരമായാണ് എറിഡുനെ. എറിഡു ഏകദേശം 15 മൈൽ നീളവും 20 അടി ആഴവുമുള്ള ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിന് മുമ്പ് 5400-ൽ കാലഘട്ടത്തിലാണ് ഈ നഗരം രൂപം കൊണ്ടത്ത് എന്ന് കരുതപ്പെടുന്നു. എന്നാൽ ബി സി 600 ഓടെ നഗരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
3. ഊർ (Ur) – ഇറാഖ്
ബിസി 4800 ൽ ഉപേക്ഷിക്കപ്പെട്ട ഊർ നഗരം പുരാതന നഗരമായ ബാബിലോണിന് തെക്കുകിഴക്കയാണ് സ്ഥിതിചെയ്യുന്നത്. ബി സി 3800 ലാണ് നഗരം സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു. എന്നാൽ ഈ കാലഘട്ടത്തിന് മുൻപും ഇവിടെ മനുഷ്യർ ജീവിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സുമേറിയൻ സംസ്കാരത്തിലെ ഏറ്റവും പ്രമുഖ നഗരങ്ങളിൽ ഒന്നായിരുന്നു ഊർ.
4. ഉറുക്ക് (Uruk) – ഇറാഖ്
ഇന്നത്തെ ഇറാഖിലെ ദക്ഷിണ മെസൊപ്പൊട്ടേമിയയിലാണ് ഉറുക്ക് സ്ഥിതി ചെയ്തിരുന്നത്. ലോകത്തിലെ ആദ്യത്തെ യഥാർത്ഥ നഗരമായി കണക്കാക്കപ്പെടുന്നത് ഉറുക്കിനെയാണ്. ബിസി 5000 ഓടെയാണ് ഉറുക്ക് സ്ഥാപിതമായത്. എ.ഡി. 300 ആയപ്പോഴേക്കും ഈ നഗരം ഭൂരിഭാഗവും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഭരണസംവിധാനം, വ്യാപാരം, മതം, കല, സാഹിത്യം, എന്നിവയെല്ലാം ചേർന്ന നഗരമായിരുന്നു ഉറുക്ക്.
5. ഐൻ ഗസാൽ (Ayn Ghazal) – ജോർദാൻ
ഇന്നത്തെ ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് ഐൻ ഗസാലയുടെ സ്ഥാനം. ക്രിസ്തുവിനു മുൻപ് 7200 നും 5000 ഇടയിലാണ് ഈ നാഗരികത ഉടലെടുക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വലിയ മനുഷ്യ പ്രതിമകളിൽ ചിലത് കണ്ടെത്തിയതിന് പ്രസിദ്ധമാണ് ഇവിടം.
6. മെഹ്ർഗഡ് (Mehrgarh) – പാകിസ്ഥാൻ
ആധുനിക പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഒരു പ്രധാന നിയോലിത്തിക്ക് പുരാവസ്തു കേന്ദ്രമായിരുന്നു മെഹർഗഡ്. ദക്ഷിണേഷ്യയിലെ ആദ്യകാല സെറ്റിൽമെൻ്റുകളിൽ ഒന്നായിരുന്നു ഇത്. ബി സി 7000 ഓടെ സ്ഥാപിതമായ മെഹ്ർഗഡ് ദക്ഷിണേഷ്യയിലെ അറിയപ്പെടുന്ന ആദ്യകാല കാർഷിക ഇടം കൂടിയായിരുന്നു.
Summary: The tale of civilization did not begin in one place alone. Beyond Egypt and Mesopotamia, ancient cities like Çatalhöyük, Eridu, Ur, Uruk, Ayn Ghazal, and Mehrgarh reveal how humans independently built complex societies across different regions of the world