കാനഡയിൽ കത്തിയാക്രമണം; രണ്ടുപേർ മരിച്ചു, ആറുപേർക്ക് പരിക്ക്

Crime News
Published on

കാനഡയിലെ ഹോളോവാട്ടർ ഫസ്റ്റ് നേഷനിൽ കത്തിയാക്രമണം. സംഭവത്തിൽ അക്രമി അടക്കം രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 18 വയസുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) എഎഫ്പിക്ക് അയച്ച ഇമെയിലിൽ പറയുന്നു. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി വിവരങ്ങൾ ശേഖരിക്കുകയാണെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.വിന്നിപെഗ് നഗരത്തിന് ഏകദേശം 200 കിലോമീറ്റർ ദൂരെയുള്ള മാനിറ്റോബ പ്രവിശ്യയിലെ ഒരു ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റിയിൽ വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com