
ന്യൂഡൽഹി: ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ തിറ താഴ്‌വരയിൽ വ്യോമാക്രമണത്തിൽ വൻ സ്ഫോടനം(blast). പാകിസ്ഥാനിലെ താലിബാൻ സംഘടനയുടെ ബോംബ് നിർമ്മാണ കേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഇതിൽ 10 സാധാരണക്കാരും സ്ത്രീകളും കുട്ടികളും 14 തീവ്രവാദികളും ഉൾപ്പെടുന്നതായാണ് വിവരം. സ്‌ഫോടനത്തിൽ സമീപത്തുള്ള നിരവധി വീടുകൾ പൂർണ്ണമായും തകർന്നു.
അമാൻ ഗുൽ, മസൂദ് ഖാൻ എന്നീ രണ്ട് പ്രാദേശിക താലിബാൻ കമാൻഡർമാരാണ് ബോംബ് നിർമ്മാണ കേന്ദ്രം പ്രവർത്തിപ്പിച്ചതെന്നാണ് വിവരം. അതേസമയം ആക്രമണത്തിൽ പ്രാദേശിക നിയമനിർമ്മാതാക്കൾ അപലപിച്ചു.