

ഖേർസൺ: റഷ്യൻ അധിനിവേശത്തിലുള്ള ഖേർസൺ പ്രവിശ്യയിലെ ഗ്രാമത്തിൽ പുതുവത്സര രാത്രിയിലുണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു (Kherson Drone Strike). ഖോർലി എന്ന തീരദേശ ഗ്രാമത്തിലെ ഹോട്ടലിനും കഫേയ്ക്കും നേരെയാണ് ആക്രമണം നടന്നതെന്ന് മോസ്കോ അനുകൂല ഗവർണർ വ്ളാദിമിർ സാൽഡോ അറിയിച്ചു. ആക്രമണത്തിൽ അമ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരെണ്ണത്തിൽ അഗ്നിബാധയുണ്ടാക്കുന്ന മിശ്രിതം അടങ്ങിയിരുന്നതിനാൽ ഹോട്ടലിൽ വൻ തീപിടുത്തമുണ്ടായി. മരിച്ചവരിൽ മിക്കവരും വെന്തുമരിക്കുകയായിരുന്നു. ഈ ആക്രമണം യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ റഷ്യയുടെ നിലപാട് പുനഃപരിശോധിക്കാൻ കാരണമാകുമെന്ന് റഷ്യൻ പാർലമെന്റ് അധ്യക്ഷ വാലന്റീന മാറ്റ്വിയെങ്കോ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ വടക്കുപടിഞ്ഞാറൻ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു. ഇതിന്റെ തെളിവുകൾ റഷ്യ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് യുക്രെയ്ൻ നിഷേധിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ എന്നിവർ സമാധാന ചർച്ചകൾക്കായി യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. സമാധാന കരാർ 90% തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി അവകാശപ്പെടുമ്പോഴും, പ്രവിശ്യകളെച്ചൊല്ലിയുള്ള തർക്കവും തുടർച്ചയായ ആക്രമണങ്ങളും ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്
A Ukrainian drone strike on a New Year celebration in the Russian-occupied village of Khorly, Kherson region, has killed at least 24 people and injured 50. This attack comes as Russia claims to have provided the U.S. with navigation data proving Ukraine recently targeted President Putin’s residence. While President Zelenskyy states a peace deal is 90% ready, and U.S. envoys like Steve Witkoff and Marco Rubio push for negotiations, these escalating hostilities threaten to derail the diplomatic momentum.