

കറാച്ചി: പാകിസ്താനിലെ കറാച്ചിയിലുള്ള ഗുൽ പ്ലാസ ഷോപ്പിംഗ് സെന്ററിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 60 കടന്നു (Karachi Gul Plaza Fire). ശനിയാഴ്ച ആരംഭിച്ച തീപിടുത്തത്തിന് ശേഷം കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു കടയ്ക്കുള്ളിൽ നിന്ന് മാത്രം 30 മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ആകെ മരണസംഖ്യ 61 ആയതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മെസാനൈൻ ഫ്ലോറിലെ "ദുബായ് ക്രോക്കറി" എന്ന കടയിൽ നിന്നാണ് 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. തീപിടുത്തത്തെത്തുടർന്ന് മാളിൽ ഭയചകിതരായി ഓടിയ ആളുകൾ രക്ഷപ്പെടാനായി ഈ കടയ്ക്കുള്ളിൽ കയറി വാതിൽ അകത്തുനിന്നും പൂട്ടുകയായിരുന്നു. എന്നാൽ പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ഇവർ ദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് കറാച്ചി സൗത്ത് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സയ്യിദ് അസദ് റാസ അറിയിച്ചു.
എൺപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മൃതദേഹങ്ങൾ പൂർണ്ണമായും മാറ്റുന്നത് വരെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് നിർത്തിവെക്കാൻ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ഉത്തരവിട്ടു. കറാച്ചിയിലെ സിവിൽ ഹോസ്പിറ്റലിന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മാളിലെ സുരക്ഷാ ക്രമീകരണങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികളും വ്യാപാരികളുമാണ് അപകടത്തിൽപ്പെട്ടവരിലധികവും.
The death toll from the massive fire at Karachi's Gul Plaza Shopping Centre has risen to at least 60 after 30 bodies were discovered inside a single locked store. Victims reportedly took refuge in the "Dubai Crockery" shop to escape a stampede during the blaze but perished inside. With over 80 people still missing, officials fear the toll could climb higher. DNA testing is underway to identify the remains, as families criticize the slow pace of recovery operations and authorities point to severe lapses in fire safety standards.