
മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് ഉണ്ടായ ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിൻവലിച്ചു(earthquake). ഇന്ന് രാവിലെ 6.58 നാണ് പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
കാംചത്സ്കിയിൽ നിന്ന് 127 കിലോമീറ്റർ കിഴക്ക് ഭൗമോപരിതലത്തിൽ നിന്നും 19.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് സംവിധാനം ആദ്യം സുനാമി ഭീഷണി പുറപ്പെടുവിച്ചെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. നിലവിൽ അപകട സാധ്യത നിലനിൽക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.