

സ്റ്റോക്ക്ഹോം: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് ഇത്തവണത്തെ സമാധാന നൊബേൽ നൽകാനുള്ള തീരുമാനത്തിനെതിരെ ക്രിമിനൽ പരാതിയുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് (Julian Assange). സ്വീഡനിലെ നൊബേൽ ഫൗണ്ടേഷനെതിരെയാണ് അസാഞ്ച് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഒരു "യുദ്ധോപകരണമാക്കി" മാറ്റുകയാണ് ഫൗണ്ടേഷൻ ചെയ്യുന്നതെന്ന് അസാഞ്ച് ആരോപിക്കുന്നു. മച്ചാഡോയ്ക്ക് നൽകുന്ന 11 മില്യൺ സ്വീഡിഷ് ക്രോണർ (ഏകദേശം $1.18 മില്യൺ) തടഞ്ഞുവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെനസ്വേലയിൽ വിദേശ സൈനിക ഇടപെടലിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് മച്ചാഡോ എന്ന് അസാഞ്ച് ചൂണ്ടിക്കാട്ടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നീക്കങ്ങളെ അവർ അനുകൂലിക്കുന്നത് വഴി അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്ക് വഴിമരുന്നിടുകയാണെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.
ലോകത്ത് സമാധാനം കൊണ്ടുവരാനും സൈന്യങ്ങളുടെ എണ്ണം കുറയ്ക്കാനും ശ്രമിക്കുന്നവർക്ക് മാത്രമേ പുരസ്കാരം നൽകാവൂ എന്ന അൽഫ്രഡ് നൊബേലിന്റെ വിൽപ്പത്രത്തിലെ വ്യവസ്ഥകൾ ഈ തീരുമാനത്തിലൂടെ ലംഘിക്കപ്പെട്ടുവെന്നും അസാഞ്ച് വാദിക്കുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തിനെതിരായ സമാധാനപരമായ പോരാട്ടത്തിനാണ് മച്ചാഡോയ്ക്ക് പുരസ്കാരം നൽകിയത്. എന്നാൽ ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെയും യുഎസിന്റെ വെനസ്വേലൻ അധിനിവേശ നീക്കങ്ങളെയും അവർ പിന്തുണയ്ക്കുന്നത് വലിയ വിവാദമായിരുന്നു. 2024-ൽ ജയിൽ മോചിതനായ ശേഷം അസാഞ്ച് നടത്തുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ ഇടപെടലുകളിൽ ഒന്നാണിത്.
WikiLeaks founder Julian Assange has filed a criminal complaint in Sweden against the Nobel Foundation for awarding the Peace Prize to Venezuelan opposition leader Maria Corina Machado. Assange alleges that the award constitutes a "gross misappropriation" of funds and facilitates war crimes, as Machado has vocally supported U.S. military intervention in Venezuela. He argues that her selection violates Alfred Nobel's original will, which mandates the prize be given to those promoting fraternity between nations and the reduction of standing armies.