മുഖം മൂടി അണിഞ്ഞ് മോക്ഷണം, തോക്കെടുത്തു ജ്വല്ലറിയുടമ, കടയിൽ നിന്നുമിറങ്ങി ഓടി കള്ളന്മാർ; വീഡിയോ | Jewellery Theft

2025 നവംബർ 13 -ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കറുത്ത മാസ്കുകളും കയ്യുറകളും ധരിച്ച കവർച്ചക്കാർ 'ഒലിവിയാസ് ഫൈൻ ജ്വല്ലറി'യിൽ കയറി വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം നടത്തിയത്
Theft
Published on

ജ്വല്ലറിയിലെ മോക്ഷണ ശ്രമങ്ങൾ എല്ലാ നാടുകളിലുമുള്ള സ്ഥിരം സംഭവമാണ്. എന്നാൽ അങ്ങനെ മോഷ്ടികാൻ എത്തിയ കള്ളന്മാരുടെ മുന്നിൽ തോക്കുമായി നിൽക്കുന്ന ജ്വല്ലറിയുടമയെ അങ്ങനെ എല്ലായിടത്തും കാണാൻ സാധിക്കില്ല. അങ്ങനെ ഒരു സംഭവമാണ് അങ്ങ് കാലിഫോർണിയയിൽ നടന്നത്. ഇപ്പോൾ മോഷണശ്രമത്തെ ധീരമായി നേരിട്ടതിന്റെ പേരിൽ അഭിനന്ദനങ്ങളേറ്റു വാങ്ങുകയാണ് ഒരു ജ്വല്ലറിയുടമ. (Jewellery Theft)

2025 നവംബർ 13 -ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കറുത്ത മാസ്കുകളും കയ്യുറകളും ധരിച്ച കവർച്ചക്കാർ 'ഒലിവിയാസ് ഫൈൻ ജ്വല്ലറി'യിൽ കയറി വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം നടത്തിയത്. ഗ്ലാസ് കവറുകൾ തകർക്കാനായിരുന്നു ആദ്യത്തെ ശ്രമം. എന്നാൽ, കടയിലെ ക്ലാർക്ക് ഇടപെട്ട് കള്ളനെ കൗണ്ടറിന് മുകളിലൂടെ തള്ളിമാറ്റി. നിമിഷങ്ങൾക്കകം, കടയുടമ തോക്കുമായി പുറത്തുവന്ന് കള്ളന്മാർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. അതോടെ ഭയന്ന കള്ളന്മാർ കടയിൽ നിന്നുമിറങ്ങി തെരുവിലേക്ക് പേടിച്ചോടുകയായിരുന്നു.

അപ്പോഴും $170,000 (ഏകദേശം 1,50,71,775 രൂപ) -ത്തിന്റെ ആഭരണങ്ങൾ കള്ളന്മാർ കവർന്നിരുന്നു എന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പിന്നീട് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. വീഡിയോയിൽ കള്ളന്മാർക്ക് നേരെ കടയുടമ വെടിയുതിർക്കുന്നതും ആകെ ഭയന്നുപോയ കള്ളന്മാർ കടയിൽ നിന്നും ഓടിപ്പോകുന്നതും കാണാം.

ഒരു കറുത്ത നിറത്തിലുള്ള സെഡാനിലാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിന്നീട് നഗരപരിധിക്ക് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തി. അതേസമയം, കള്ളന്മാരിൽ ആർക്കെങ്കിലും വെടിയേറ്റിട്ടുണ്ടോ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. കടയുടമ ചെയ്തത് വളരെ മികച്ച കാര്യമാണ് എന്നാണ് പലരുടേയും അഭിപ്രായം. അതേസമയം, വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കടയുടമയെ അഭിനന്ദിച്ചുകൊണ്ട് ഒരുപാടുപേരാണ് കമന്റുകൾ നൽകിയത്. കൃത്യമായ കാര്യമാണ് കടയുടമ ചെയ്തത് എന്നും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടിയിരുന്നത് എന്നും പലരും അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com