'പുതിയ കാലത്ത് ഏറ്റവും അനുയോജ്യൻ'; ശതകോടീശ്വരൻ ജാറെഡ് ഐസക്മാനെ നാസ അഡ്മിനിസ്ട്രേറ്ററാക്കാൻ ട്രംപിൻ്റെ നാമനിർദ്ദേശം | Jared Isaacman

Jared Isaacman
Published on

ന്യൂയോർക്ക്: നാസ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്ക് ശതകോടീശ്വരനും സ്വകാര്യ ബഹിരാകാശ സഞ്ചാരിയുമായ ജാറെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്റെ അടുത്ത സുഹൃത്തായ ഐസക്മാനെ നേരത്തെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയും സെനറ്റ് കൺഫർമേഷൻ ഹിയറിംഗുകളിലേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് മസ്കും ട്രംപും തമ്മിൽ നിലനിന്ന അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഐസക്മാന്റെ നാമനിർദ്ദേശം ട്രംപ് പിൻവലിച്ചു. തുടർന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഷോൺ ഡഫിക്ക് നാസയുടെ ചുമതല നൽകിയിരുന്നു. ഐസക്മാൻ നേരിട്ട് നടത്തിയ ചില അനുരഞ്ജന നീക്കങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ വീണ്ടുവിചാരം. (Jared Isaacman)

പുതിയ കാലത്ത് നാസയെ നയിക്കാൻ ഏറ്റവും അനുയോജ്യൻ ജാറെഡ് ഐസക്മാൻ തന്നെയാണെന്നാണ് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ഷിഫ്റ്റ് 4 (Shift 4) എന്ന പേയ്‌മെന്റ്‌സ് കമ്പനിയുടെ സ്ഥാപകനാണ് ഐസക്മാൻ.ഇദ്ദേഹം ഇതിനോടകം രണ്ട് സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ബഹിരാകാശ നടത്തം നടത്തിയ ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്രികൻ എന്ന നേട്ടവും ഐസക്മാനുണ്ട്.

US President Donald Trump has nominated billionaire and private astronaut Jared Isaacman to be the next NASA Administrator, stating he is the "most suitable" person for the role in the new era.

Related Stories

No stories found.
Times Kerala
timeskerala.com