ടോക്യോ : പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) പിളരുന്ന സാഹചര്യം ഒഴിവാക്കാനുള്ള തന്റെ ആഗ്രഹത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് രാജി പ്രഖ്യാപനത്തിൽ പറഞ്ഞു.
ജൂലൈയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് കേവലഭൂരിപക്ഷത്തിനാവശ്യമായ 248 സീറ്റുകൾ ലഭിച്ചിരുന്നില്ല. പാർലമെന്റിന്റെ അധോസഭയിലെ തിരഞ്ഞെടുപ്പിലും ഭരണകക്ഷിക്ക് തിരിച്ചടിയേറ്റിരുന്നു. പാർട്ടിയിൽ സമ്പൂർണ നവീകരണം ആവശ്യമാണെന്നാണ് ഇതിന് പിന്നാലെ ഉയർന്ന ആവശ്യം.
പാര്‍ട്ടി നേതാവെന്ന നിലയില്‍ ഇഷിബയുടെ കാലാവധി 2027 സെപ്റ്റംബറിലാണ് അവസാനിക്കേണ്ടിയിരുന്നത്. ദേശീയവാദിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പാർടിയിലെ തന്നെ പ്രധാന എതിരാളി സനായി ടക്കായിച്ചി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.