വാഷിംഗ്ടൺ: ജപ്പാനുമായി വമ്പിച്ച വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്(trade deal). കാരർ പ്രകാരം ജപ്പാൻ 550 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപം നടത്തും. മാത്രമല്ല; അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ജാപ്പനീസ് ഉൽപ്പന്നങ്ങൾക്ക് യു.എസ് 15% "പരസ്പര" താരിഫ് ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.
"ജപ്പാനുമായി ഞങ്ങൾ ഒരു വലിയ കരാർ പൂർത്തിയാക്കി. ഒരു പക്ഷേ ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും വലിയ കരാർ. എന്റെ നിർദ്ദേശപ്രകാരം ജപ്പാൻ 550 ബില്യൺ ഡോളർ അമേരിക്കയിൽ നിക്ഷേപിക്കും. ലാഭത്തിന്റെ 90% അമേരിക്കയ്ക്ക് ലഭിക്കും" - ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.