

ടോക്കിയോ: തന്റെ നയപരിപാടികൾക്ക് ജനപിന്തുണ തേടിക്കൊണ്ട് ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചി ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 8-നാണ് വോട്ടെടുപ്പ് നടക്കുക (Japan Election 2026). ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ തകൈച്ചി, നിലവിലെ പാർലമെന്റ് (ലോവർ ഹൗസ്) ഈ വെള്ളിയാഴ്ച (ജനുവരി 23) പിരിച്ചുവിടും. ഒക്ടോബറിൽ അധികാരമേറ്റ ശേഷം തകൈച്ചി നേരിടുന്ന ആദ്യ ജനവിധി കൂടിയാണിത്.
നിലവിലെ ഉയർന്ന ജനപിന്തുണ വോട്ടാക്കി മാറ്റി, തന്റെ സാമ്പത്തിക-പ്രതിരോധ നയങ്ങൾ തടസ്സമില്ലാതെ നടപ്പിലാക്കുകയാണ് തകൈച്ചിയുടെ ലക്ഷ്യം. എന്നാൽ പണപ്പെരുപ്പവും അയൽരാജ്യമായ ചൈനയുമായുള്ള അസ്വാരസ്യങ്ങളും അവർക്ക് വലിയ വെല്ലുവിളിയാകും. തകൈച്ചിയെ നേരിടാൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ സി.ഡി.പി (CDP), എൽ.ഡി.പിയുടെ മുൻ സഖ്യകക്ഷിയായ കൊമെയ്‌റ്റോയുമായി ചേർന്ന് വിശാല സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പ് ജപ്പാൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
Japanese Prime Minister Sanae Takaichi has announced a snap election for February 8, 2026, aimed at securing a stronger parliamentary majority. By dissolving the lower house on January 23, she seeks a public mandate to push through her fiscal and defense policies. However, she faces significant challenges from a united opposition alliance and concerns over inflation and diplomatic tensions with China.