Israel-Iran conflict: 'നമ്മുടെ ഊഴമാണ്'; ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും, യുഎസ് കപ്പലുകള്‍ ആക്രമിക്കും; തിരിച്ചടിക്കാൻ ഇറാൻ

Israel-Iran conflict:
Published on

ടെഹ്‌റാന്‍: ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കാനൊരുങ്ങി ഇറാൻ. യുഎസിന്റെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

'ഫോര്‍ഡോ ആണവ കേന്ദ്രത്തിന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്' എന്നുപറഞ്ഞുള്ള ഖമീനിയുടെ ഉപദേഷ്ടാവിന്റെ സന്ദേശം പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം , ബി-2 ബോംബറുകള്‍ അടക്കം ഉപയോഗിച്ചാണ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് ആക്രമണം നടത്തിയത്. ട്രംപ് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിക്കുകയും ഇറാനുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തി വരികയും ചെയ്യുന്നതിനിടെ അപ്രതീക്ഷിത ആക്രമണമാണ് യുഎസ് നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com