

ടെഹ്‌റാൻ : ട്രംപിന് നേർക്ക് പരസ്യ ഭീഷണിയുമായി ഇറാൻ. ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ ട്രംപിന്റെ ചിത്ര സഹിതമാണ് ഭീഷണി മുഴക്കിയത്. "ഇത്തവണ അത് ലക്ഷ്യം തെറ്റില്ല"എന്ന സന്ദേശം, 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങൾക്കൊപ്പമാണ് സംപ്രേഷണം ചെയ്തത്. (It won't be missed, Iran's threat against Trump)
ഇറാന്റെ പരമാധികാരികൾക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. ഇറാനിൽ ഡിസംബർ മുതൽ തുടരുന്ന പ്രക്ഷോഭങ്ങളിൽ ഇതിനകം 2,500-ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
പ്രക്ഷോഭകർക്കെതിരെ വധശിക്ഷ നടപ്പാക്കിയാൽ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. "സഹായം വഴിയിലുണ്ട്" എന്ന് അദ്ദേഹം പ്രക്ഷോഭകർക്ക് ഉറപ്പ് നൽകുകയും ചെയ്തു.