

ടെൽ അവീവ്: ഇസ്രായേലിലെ സംരക്ഷിത സ്ഥലങ്ങളുടെ ഫോട്ടോകളും ലൊക്കേഷനുകളും ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറിയ രണ്ട് ഇസ്രായേലി പൗരന്മാരെ ഷിൻ ബെറ്റും (ഇസ്രായേലിന്റെ ഭീകരവിരുദ്ധ ജനറൽ സെക്യൂരിറ്റി സർവീസ്) ഇസ്രായേൽ പോലീസും അറസ്റ്റ് ചെയ്തു. (Spy Arrest)
ഇസ്രായേൽ വ്യോമസേനാ റിസർവുകളിൽ സേവനമനുഷ്ഠിക്കുന്ന തന്റെ കാമുകിയെ ഉപയോഗിച്ചാണ് ഐഡിഎഫ് (ഇസ്രായേൽ പ്രതിരോധ സേന), വ്യോമസേനാ താവളങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവിധ വിവരങ്ങൾ ശേഖരിച്ചത്. ഇറാനിയൻ ഇന്റലിജൻസ് ഘടകങ്ങളുമായി സമ്പർക്കം പുലർത്തുകയും അവരുടെ നിർദ്ദേശപ്രകാരം സുരക്ഷാ ദൗത്യങ്ങൾ നടത്തുകയും ചെയ്തുവെന്ന സംശയത്തിൽ ഹൈഫയ്ക്ക് പുറത്തുള്ള കിര്യത്ത് യാമിൽ താമസിക്കുന്ന 27 കാരനായ ഷിമോൺ അസർസാറും കാമുകിയും ഒക്ടോബറിലാണ് അറസ്റ്റിലായത് .