സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനെതിരെ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വൻ പ്രതിഷേധം (Israeli President Isaac Herzog Australia visit). കഴിഞ്ഞ ഡിസംബർ 14-ന് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട 15 പേരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ജൂത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ഹെർസോഗ് എത്തിയത്. പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ ക്ഷണപ്രകാരമാണ് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം സിഡ്‌നിയിലെത്തിയത്. തിങ്കളാഴ്ച രാവിലെ ബോണ്ടി ബീച്ചിലെ സ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.
ഗസ്സയിലെ സൈനിക നടപടികളിൽ ഹെർസോഗിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് പലസ്തീൻ അനുകൂല സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സിഡ്‌നി, മെൽബൺ ഉൾപ്പെടെയുള്ള മുപ്പതോളം നഗരങ്ങളിൽ ‘നാഷണൽ ഡേ ഓഫ് ആക്ഷൻ’ എന്ന പേരിൽ പ്രതിഷേധ റാലികൾ നടന്നു. ഹെർസോഗിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും സന്ദർശനം റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സിഡ്‌നിയിൽ മാത്രം 3,500 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം നിയന്ത്രിക്കുന്നതിനായി പോലീസിന് പ്രത്യേക അധികാരങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.
Summary: Thousands of protesters gathered across Australia to oppose the official visit of Israeli President Isaac Herzog on February 9, 2026. While Herzog visited Sydney to honor the victims of the December 2025 Bondi Beach mass shooting, pro-Palestine groups organized nationwide rallies accusing him of complicity in Gaza’s civilian casualties and demanding his arrest.



