സൊമാലിലാൻഡിലെ ഏതൊരു ഇസ്രായേലി സാന്നിധ്യവും നിയമാനുസൃത സൈനിക ലക്ഷ്യമായി കണക്കാക്കും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഹൂത്തി നേതാവ് | Houthi Rebels

ഇസ്രായേൽ സാന്നിധ്യവും തങ്ങളുടെ സൈനിക ലക്ഷ്യമായിരിക്കും
Abdel-Malik al-Houthi
Updated on

സന: 1991-ൽ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായി മാറിയ സൊമാലിലാൻഡിനെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി യമനിലെ ഹൂതി വിമതർ (Houthi Rebels) രംഗത്തെത്തി. സൊമാലിലാൻഡിലെ ഏതൊരു ഇസ്രായേൽ സാന്നിധ്യവും തങ്ങളുടെ സൈനിക ലക്ഷ്യമായിരിക്കുമെന്ന് ഹൂതി നേതാവ് അബ്ദുൾ മാലിക് അൽ ഹൂതി പ്രസ്താവിച്ചു.

ഇസ്രായേലിന്റെ ഈ നീക്കം സൊമാലിയക്കും യമനും എതിരായ കടന്നുകയറ്റമാണെന്നും ചെങ്കടൽ മേഖലയുടെ സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും അബ്ദുൾ മാലിക് കൂട്ടിച്ചേർത്തു. ഗൾഫ് ഓഫ് ഏഡനിലെ തന്ത്രപ്രധാനമായ സൊമാലിലാൻഡിന്റെ സ്ഥാനം, യമനിലെ ഹൂതികളെ നേരിടാൻ ഇസ്രായേലിന് കൂടുതൽ സൗകര്യമൊരുക്കും എന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ പ്രസ്താവന വരുന്നത്. ഇസ്രായേലിന്റെ ഈ നടപടിയെ ആഫ്രിക്കൻ യൂണിയൻ, ഈജിപ്ത്, തുർക്കി, ജിസിസി രാജ്യങ്ങൾ എന്നിവർ ഇതിനോടകം തന്നെ അപലപിച്ചിട്ടുണ്ട്. സൊമാലിയയുടെ പരമാധികാരത്തെ മാനിക്കണമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്.

Summary

The leader of Yemen’s Houthi rebels has declared that any Israeli military or diplomatic presence in Somaliland will be considered a legitimate military target. This warning follows Israel's historic decision to officially recognize Somaliland, a move seen by the Houthis as a direct threat to the security of Yemen and the Red Sea region.

Related Stories

No stories found.
Times Kerala
timeskerala.com