ഗാസയിൽ വെടിനിർത്തലിന്റെ 50 ദിവസങ്ങൾ; ഇസ്രായേലി സേന കൊലപ്പെടുത്തിയത് 357 പലസ്തീനികളെ | Gaza Cease Fire

Israeli forces have killed 357 Palestinians during the first 50 days of the declared ceasefire
Updated on

ഗാസ: വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ 50 ദിവസത്തിനുള്ളിൽ ഇസ്രായേലി സേന 357 പലസ്തീനികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഗാസയിലെ ആരോഗ്യ മന്ത്രാലയവും സർക്കാർ മാധ്യമ ഓഫീസും പുറത്തു വിട്ട റിപ്പോർട്ടിലാണ് ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രണമങ്ങളുടെ കണക്ക് എടുത്തുകാട്ടുന്നത്. (Gaza Cease Fire)

2025 പലസ്തീനികൾക്ക് ഏറ്റവും മാരകമായ വർഷമാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ അപലപിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അക്രമങ്ങൾ വർധിക്കുന്നതിൽ മനുഷ്യാവകാശ ഗ്രൂപ്പുകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, ഹമാസ് ഇസ്രായേലിന് കൈമാറിയ കണ്ടെത്തലുകൾ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങളുമായി ബന്ധിപ്പിക്കുന്നവയല്ലെന്ന് ഇസ്രായേൽ പ്രതികരിച്ചു.

Summary

According to reports from the Gaza Health Ministry and the Government Media Office, Israeli forces have killed 357 Palestinians during the first 50 days of the declared ceasefire. Rights groups have strongly denounced the continuing violence, noting that 2025 is already being marked as the deadliest year for Palestinians.

Related Stories

No stories found.
Times Kerala
timeskerala.com