

ഗാസ: വെടിനിർത്തലിന് ഇടയിലും ഗാസയിൽ (Gaza) ആക്രമണം ശക്തമാക്കി ഇസ്രായേൽ സേന. റഫായുടെ കിഴക്ക് ഭാഗത്തും, ഖാൻ യൂനിസിന് സമീപവും ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തി. ഡെയർ എൽ-ബലാഹിൻ്റെ കിഴക്കൻ ഭാഗത്തും ഗാസ സിറ്റിയിലെ തുഫാ പ്രദേശത്തും ഷെല്ലാക്രമണം നടത്തി. ഈ ആക്രമണങ്ങൾക്കിടയിലും, മദ്ധ്യ ഗാസയിലെ മഗാസി ക്യാമ്പിൽ കാണാതായ നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിക്കാൻ പാലസ്തീൻ സിവിൽ ഡിഫൻസ് തീരുമാനിച്ചിട്ടുണ്ട്. റെഡ് ക്രോസ്, ഈജിപ്ഷ്യൻ കമ്മിറ്റി, പ്രാദേശിക പോലീസ് സേന എന്നിവയുടെ സഹായത്തോടെയാണ് ഈ ദൗത്യം നടത്തുക.
അതേസമയം, യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച ആറാഴ്ചത്തെ വെടിനിർത്തൽ കരാർ ഇപ്പോഴും ദുർബലമായി തുടരുകയാണ്. ഗാസയിലെ ഹമാസിന്റെ ശക്തി വർധിക്കുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച നടന്ന സുരക്ഷാ യോഗത്തിൽ ഇസ്രായേൽ അധികൃതർ ചർച്ച ചെയ്തതായി ഇസ്രായേൽ പൊതു പ്രക്ഷേപകരായ 'കാൻ' റിപ്പോർട്ട് ചെയ്തു. ഹമാസിനെ നിരായുധീകരിക്കാൻ യുഎസ് തയ്യാറായില്ലെങ്കിൽ ഇസ്രായേലിന് മറ്റൊരു സൈനിക നടപടി നടത്തേണ്ടിവരുമെന്നും ഇസ്രായേൽ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ഉടമ്പടിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകിയിരുന്നുവെങ്കിലും, അത് പാലസ്തീൻ ജനതയുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റുന്നില്ലെന്ന് ഹമാസ് പ്രതികരിച്ചു.
ഇതിനിടെ, പാലസ്തീനെതിരായ ഇസ്രായേലിൻ്റെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്നതിനായി സ്പെയിനിലെ ബാഴ്‌സലോണയിൽ പാലസ്തീനിനായുള്ള അന്താരാഷ്ട്ര ജനകീയ ട്രൈബ്യൂണൽ ആരംഭിച്ചു. ഇസ്രായേലിൻ്റെയും അതിൻ്റെ സഖ്യകക്ഷികളുടെയും യുദ്ധക്കുറ്റങ്ങൾ, 'വംശഹത്യയുടെ' ഭാഗമായ പാരിസ്ഥിതിക നാശവും നിർബന്ധിത പട്ടിണിയും, എന്നിവ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ വെളിപ്പെടുത്താനാണ് ഈ ദ്വിദിന ഫോറം ലക്ഷ്യമിടുന്നത്.
Israeli forces continued their attacks on Gaza, with air strikes and tank fire reported east of Rafah and near Khan Younis, despite a fragile six-week ceasefire. Simultaneously, a large-scale operation backed by the Red Cross and the Egyptian Committee is set to begin in Maghazi camp to recover the bodies of missing residents.