ഓസ്കർ ജേതാവായ ഫലസ്തീൻ സംവിധായകനെ മർദിച്ച് പിടികൂടി ഇസ്രായേൽ സേന

സു​സി​യ ഗ്രാ​മ​ത്തി​ലാ​ണ് ബ​ല്ലാ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു ഫ​ല​സ്തീ​നി​ക​ളെ സൈ​ന്യം പി​ടി​കൂ​ടി​യ​തെ​ന്ന് ഇ​വ​രു​ടെ അ​റ്റോ​ണി ലി​യ ടി​സെ​മെ​ൽ പ​റ​ഞ്ഞു
ഓസ്കർ ജേതാവായ ഫലസ്തീൻ സംവിധായകനെ മർദിച്ച് പിടികൂടി ഇസ്രായേൽ സേന
Published on

ജ​റൂ​സ​ലം: ഓ​സ്ക​ർ പു​ര​സ്കാ​രം നേ​ടി​യ ഡോ​ക്യു​മെ​ന്റ​റി ചി​ത്രം ‘നോ ​അ​ത​ർ ലാ​ൻ​ഡി’​ന്റെ സ​ഹ​സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ ഫ​ല​സ്തീ​നി​യ​ൻ പൗ​ര​ൻ ഹം​ദാ​ൻ ബ​ല്ലാ​ലി​നു​നേ​ർ​ക്ക് ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​ക്ര​മ​ണം. സു​സി​യ ഗ്രാ​മ​ത്തി​ലാ​ണ് ബ​ല്ലാ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു ഫ​ല​സ്തീ​നി​ക​ളെ സൈ​ന്യം പി​ടി​കൂ​ടി​യ​തെ​ന്ന് ഇ​വ​രു​ടെ അ​റ്റോ​ണി ലി​യ ടി​സെ​മെ​ൽ പ​റ​ഞ്ഞു. വെ​സ്റ്റ് ബാ​ങ്കി​ലാ​ണ് സം​ഭ​വം നടന്നത്. ബ​ല്ലാ​ലി​നെ പി​ന്നീ​ട് ഇ​സ്രാ​യേ​ൽ സൈ​ന്യം കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

ഇ​വ​രെ ചി​കി​ത്സ​ക്കാ​യി സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​നാ​കു​ന്നി​ല്ലെ​ന്നും യാ​​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്നും അ​റ്റോ​ണി പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com