തെഹ്‌റാന്‍: ഇറാനിലെ കെര്‍മാന്‍ഷയില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു. മധ്യ പ്രവിശ്യയായ കെര്‍മന്‍ഷായിലെ ഹാമില്‍ ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണത്തിലാണ് അമ്മയും ആറ് വയസ്സുള്ള മകനും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അച്ഛനും ഇവരുടെ മറ്റൊരു കുട്ടിക്കും പരിക്കേറ്റു. ഇരുവരും ചികിത്സയിലാണെന്നും ഇറാനിലെ പ്രസ് ടിവിയും ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോർട്ട് ചെയ്തു. യാസിന്‍ മൊലെയി എന്ന ആറുവയസുകാരനാണ് കൊല്ലപ്പെട്ടത്.
ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇറാനില്‍ ഡസന്‍കണക്കിന് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.