
ഗാസ: തെക്കൻ ഗാസയിലെ നാസർ ആശുപത്രിയുടെ നാലാം നിലയിൽ ഇസ്രായേലി വ്യോമാക്രമണം(Israeli attack). ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 മാധ്യമപ്രവർത്തകർ ഉൾപ്പെടുന്നുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇരകൾ "ഡബിൾ-ടാപ്പ്" ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും മന്ത്രാലയം വ്യതമാക്കി.
മാത്രമല്ല; തെക്കൻ ഗാസയിലെ ഏറ്റവും വലിയ മെഡിക്കൽ സൗകര്യമാണ് ഇസ്രായേൽ ലക്ഷയമിട്ടതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം സംഭവത്തിൽ ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.