ദോഹയിലെ ഇസ്രയേൽ ആക്രമണം ഡോ​ണ​ൾ​ഡ് ട്രംപിന്റെ അറിവോടെ |doha attack

ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നു​വെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി.
doha attack
Published on

ടെല്‍ അവീവ്: ദോ​ഹ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നു​വെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി.രണ്ട് ദിവസം മുൻപു ട്രംപ് ഹമാസിനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് പറയുകയുണ്ടായി.

ആക്രമണത്തിന് പിന്നാലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. യുഎസ് പൗരന്മാര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും എംബസി അറിയിച്ചു.ഇത് പിന്നീട് പിന്‍വലിച്ചു.

ഖ​ലീ​ൽ അ​ൽ ഹ​യ്യ, സാ​ലി​ഹ് അ​ൽ അ​രൂ​രി, സ​ഹെ​ർ ജ​ബാ​രി​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഹ​മാ​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. യു​എ​സ് ന​ല്‍​കി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.അതേസമയം, ദോ​ഹ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്ര​യേ​ല്‍ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് നേ​ര​ത്തെ ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com