
ബൈറൂത്: ഗസ്സയിൽ അതിക്രമം തുടരുന്നതിനിടെ ലബനാനിലും ഇസ്രായേൽ ആക്രമണം. രണ്ടുപേർ കൊല്ലപ്പെട്ടതായും എട്ടുപേർക്ക് പരിക്കേറ്റതായും ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ല- ഇസ്രായേൽ വെടിനിർത്തൽ കരാർ വന്നശേഷമുള്ള കനത്ത ആക്രമണമാണിത്. ശനിയാഴ്ച ലബനാനിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. പുലർച്ച വടക്കൻ ഇസ്രായേലിലേക്ക് ലബനാനിൽനിന്ന് റോക്കറ്റാക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ, റോക്കറ്റാക്രമണവുമായി ബന്ധമില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.