ജറുസലേം: ഹമാസ് സമാധാനക്കരാർ ലംഘിച്ചതായി ഇസ്രയേൽ ആരോപണം. തുടർന്ന് ഗാസയിൽ ഉടനടി ശക്തമായ ആക്രമണങ്ങൾ നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച ഉത്തരവിട്ടു.
തെക്കൻ ഗാസയിൽ ഹമാസ് തങ്ങളുടെ സൈന്യത്തിന് നേരെ വെടിയുതിർത്തുവെന്നും നേരത്തെ കണ്ടെത്തിയ ഒരു ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഹമാസ് തിരികെ നൽകിയതായും ഇസ്രയേൽ അവകാശപ്പെട്ടതിന് പിന്നാലെ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് നെതന്യാഹുവിന്‍റെ ഉത്തരവ്.
മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു. കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേൽ വാദം.
മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ആയിരുന്നു ഇതെന്നും ഇസ്രായേൽ പറയുന്നു. ഇതോടെയാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തത്.