തെൽ അവീവ്: ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാൽ ഒരാഴ്ചക്കകം വെടിനിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ. ഒരാഴ്ചക്കകം ആക്രമണം അവസാനിപ്പിക്കാനും നീക്കമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്.ചെയ്യുന്നത്.
നതാൻസിലെ ആണവകേന്ദ്രം ഇപ്പോൾ ഇല്ലെന്ന് ഇസ്രായേൽ സൈന്യം. "ഫോർദോയിലും ഇസ്ഫഹാനിലും കനത്ത നാശനഷ്ടമുണ്ടാക്കാനായി. ഇസ്രായേലിനെ ഇനിയും ആക്രമിക്കാനാണ് ശ്രമമെങ്കിൽ യുദ്ധം നീളും. യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചാൽ അവർ തന്നെ തിരിച്ചടിക്കും." - ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.
അതേസമയം, ഇറാന്റെ ആണവപദ്ധതി ഇല്ലാതാക്കുന്നതിൽ നിന്ന് ഇപ്പോഴും അകലെയാണെന്ന് ഇസ്രായേൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളിൽ കനത്ത ആക്രമണം നടത്താനായെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതി 10 വർഷം പിന്നിലാക്കാൻ കഴിഞ്ഞെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.