
ജറുസലേം: പശ്ചിമേഷ്യൻ സങ്കര്ഷം ശക്തമായതോടെ ജറുസലേമിലെ യു.എസ് എംബസി മൂന്ന് ദിവസത്തേക്ക് അടച്ചു(US embassy). ബുധനാഴ്ച മുതൽ വെള്ളി വരെയാണ് അടച്ചത്. ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്ന പ്രദേശമാണിത്. സുരക്ഷാ കാരണങ്ങൾ വിലയിരുത്തി ഇസ്രയേലിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം.
"സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട്, ജറുസലേമിലെ യുഎസ് എംബസി ബുധൻ മുതൽ വെള്ളിയാഴ്ച വരെ അടച്ചിടും. ഇതിൽ ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്നു".- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.