ഗാസ സിറ്റി : ഗാസയിലെ ഏക കത്തോലിക്കാ പള്ളിയിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തി. മൂന്ന് പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. (Israel kills three in Gaza Catholic church sheltering elderly, children)
ഗാസ നഗരത്തിലെ ഹോളി ഫാമിലി പള്ളിയിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഫലമായി കുറഞ്ഞത് ഒരാളെങ്കിലും ഗുരുതരാവസ്ഥയിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്. പള്ളിയിലെ പുരോഹിതനും പരിക്കേറ്റു.
കൊല്ലപ്പെട്ടവരിൽ ഇടവകയിലെ 60 വയസ്സുള്ള കാവൽക്കാരനും പള്ളി കോമ്പൗണ്ടിലെ ഒരു കാരിത്താസ് കൂടാരത്തിനുള്ളിൽ മാനസിക സാമൂഹിക പിന്തുണ ലഭിച്ചിരുന്ന 84 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു. വ്യാഴാഴ്ച ഗാസയിലുടനീളം നടന്ന ഇസ്രായേലി ആക്രമണങ്ങളിൽ ഗാസ സിറ്റിയിൽ മാത്രം 25 പേർ ഉൾപ്പെടെ കുറഞ്ഞത് 32 പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു.