
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.ആക്രമണത്തിനുശേഷം എല്ലാ യുദ്ധവിമാനങ്ങളും മടങ്ങിയെന്നും ട്രംപ് സോഷ്യൽ മീഡിയായിൽ കുറിച്ചു.ബോംബ് ആക്രമണത്തിനുശേഷം എല്ലാ വിമാനങ്ങളും യുഎസിലേക്കുള്ള മടക്കയാത്രയിലാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.