

ഗാസ: അമേരിക്ക മധ്യസ്ഥത വഹിച്ച ഗാസ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ഒക്ടോബർ 10 മുതൽ 44 ദിവസത്തിനുള്ളിൽ ഇസ്രായേൽ കുറഞ്ഞത് 497 തവണ ലംഘിച്ചതായും നൂറുകണക്കിന് പലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തിയതായും ഗാസ ഗവൺമെൻ്റ് മീഡിയ ഓഫീസ് അറിയിച്ചു (Gaza ceasefire). ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 342 സാധാരണക്കാരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്.
വെടിനിർത്തൽ കരാർ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നതിനെ മീഡിയ ഓഫീസ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും അവർ പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം (ശനിയാഴ്ച) മാത്രം 27 ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 24 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ലംഘനങ്ങളിലൂടെ ഉണ്ടാകുന്ന എല്ലാ മാനുഷിക, സുരക്ഷാ പ്രത്യാഘാതങ്ങൾക്കും ഇസ്രായേൽ പൂർണ്ണ ഉത്തരവാദിയാണെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.
ഇസ്രായേലിൻ്റെ ഏറ്റവും പുതിയ വ്യോമാക്രമണത്തിൽ 24 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയുടെ "യെല്ലോ ലൈനി"നുള്ളിൽ വെച്ച് ഹമാസ് പോരാളി ഇസ്രായേൽ സൈനികരെ ആക്രമിച്ചു എന്നതിൻ്റെ പ്രതികരണമായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അവകാശപ്പെട്ടത്. എന്നാൽ 'കെട്ടിച്ചമച്ച കാരണങ്ങൾ' പറഞ്ഞ് ഇസ്രായേൽ വെടിനിർത്തൽ ലംഘിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് ഇസ്രായേൽ സൈന്യം 'യെല്ലോ ലൈനി'ന് അപ്പുറത്തേക്ക് നീങ്ങുന്നതിനെക്കുറിച്ചും ഹമാസ് മുന്നറിയിപ്പ് നൽകി. അടിയന്തരമായി ഇടപെടണമെന്ന് ഹമാസ് യുഎസ് ഉൾപ്പെടെയുള്ള മധ്യസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
The Gaza Government Media Office reported that Israel has violated the US-brokered Gaza ceasefire agreement at least 497 times in 44 days since it took effect on October 10, resulting in the deaths of hundreds of Palestinians, including 342 civilians (mostly children, women, and the elderly). The office condemned the "serious and systematic violations" and held Israel fully responsible for the humanitarian repercussions.