

ജെറുസലേം: ഇസ്രായേലിലെ (Israel) തുറമുഖങ്ങളുടെയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങൾ ഇറാന് കൈമാറിയെന്നാരോപിച്ച് റഷ്യൻ പൗരനെതിരെ ഇസ്രായേൽ കുറ്റപത്രം സമർപ്പിച്ചു. ഇസ്രായേൽ പോലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്തമായാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.
ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദ്ദേശപ്രകാരം ഇസ്രായേലി തുറമുഖങ്ങളുടെയും മറ്റ് നിർണ്ണായക കേന്ദ്രങ്ങളുടെയും രഹസ്യ ചിത്രങ്ങൾ ഇയാൾ പകർത്തിയതായി പോലീസ് കണ്ടെത്തി. ഈ വിവരങ്ങൾ കൈമാറുന്നതിന് പ്രതിഫലമായി ഇയാൾക്ക് ഡിജിറ്റൽ കറൻസി വഴിയാണ് പണം നൽകിയിരുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാന് വേണ്ടി ചാരപ്പണി ചെയ്തതിന് ഡസൻ കണക്കിന് ആളുകളെ ഇസ്രായേൽ പിടികൂടിയിട്ടുണ്ട്. ഇസ്രായേലിനുള്ളിലേക്ക് നുഴഞ്ഞുകയറാൻ ഇറാൻ നടത്തുന്ന ഏറ്റവും വലിയ ശ്രമമാണിതെന്ന് സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നു.
ഇസ്രായേലും ഇറാനും തമ്മിലുള്ള നിഴൽയുദ്ധം ഈ വർഷം ജൂണിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരുന്നു. സാധാരണക്കാരെ പണം നൽകി ആകർഷിച്ച് ചാരപ്പണിക്ക് പ്രേരിപ്പിക്കുന്നത് ഇറാൻ പതിവാക്കിയിരിക്കുകയാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു. മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്താൽ സംശയം കുറയുമെന്ന ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തന്ത്രമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്.
Israel has charged a Russian citizen for allegedly spying on behalf of Iranian intelligence. According to Israeli authorities, the individual photographed sensitive infrastructure, including Israeli ports, and received payments in digital currency. This arrest is part of a broader crackdown by Israel on what is described as Tehran's most extensive infiltration effort in decades, following a direct escalation of the conflict between the two nations earlier this year.