യെമന്‍ തലസ്ഥാനത്ത് ഇസ്രയേലിന്റെ ബോംബ് വര്‍ഷം; പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലും ബോം​ബി​ട്ടു

യെമന്‍ തലസ്ഥാനത്ത് ഇസ്രയേലിന്റെ ബോംബ് വര്‍ഷം; പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലും ബോം​ബി​ട്ടു
Published on

സ​ന: യെ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​ന​യി​ല്‍ ഇ​സ്ര​യേ​ലി​ന്‍റെ ശക്തമായ ബോം​ബ് ആ​ക്ര​മ​ണം. ഹൂ​തി​ക​ളെ ല​ക്ഷ്യ​മി​ട്ട് ആണ് അക്രമണമെന്നാണ് റിപ്പോർട്ട്. അതേസമയം, വ്യോ​മ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​രം സ്ഥി​തി ചെ​യ്യു​ന്ന സൈ​നി​ക താ​വ​ളം, ര​ണ്ട് പ​വ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍, ഒ​രു ഇ​ന്ധ​ന ഡി​പ്പോ എ​ന്നി​വ ത​ക​ര്‍​ത്ത​താ​യി ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​നു നേ​രെ ഹൂ​തി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന മി​സൈ​ല്‍, ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഈ ​ആ​ക്ര​മ​ണ​മെ​ന്നാ​ണ് ഐ​ഡി​എ​ഫ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഡ​സ​നോ​ളം വി​മാ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത​താ​യും നാ​ല് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​യി ബോം​ബു​ക​ള്‍ അ​ട​ക്കം 30ല്‍ ​അ​ധി​കം ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യും ഐ​ഡി​എ​ഫ് വൃ​ത്ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Stories

No stories found.
Times Kerala
timeskerala.com