പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി: ഇറാനിൽ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ, കരാജിലും ആക്രമണം | Israel attacks

ആക്രമത്തിൽ ഇറാനിലെ ഫോർദോ ആണവകേന്ദ്രമാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്.
Israel attacks
Published on

ടെഹ്റാൻ: ഇറാനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയതായാണ് വിവരം(Israel attacks). ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നു. കരാജിലും ആക്രമണം നടന്നിട്ടുണ്ട്. വൈകുന്നേരം ആറരയോടെയാണ് ഇസ്രായേൽ വീണ്ടും ആക്രമണം അഴിച്ചു വിട്ടത്.

ആക്രമത്തിൽ ഇറാനിലെ ഫോർദോ ആണവകേന്ദ്രമാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രായേൽ ആക്രമണങ്ങളിൽ 100 ഓളം പേർ കൊല്ലപ്പെട്ടു. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തെ തുടർന്ന് ഇറാൻ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com