
ന്യൂഡൽഹി: ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം നടത്തി(Middle East conflict). വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സമയത്താണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇസ്രായേൽ വ്യോമസേന നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണമാണിത്.
ഇന്ധനം നിറച്ചുകൊണ്ടിരുന്ന വിമാനം ഇറാന്റെ സൈനിക ലോജിസ്റ്റിക് ശൃംഖലയിൽ വളരെയേറെ പ്രധാന്യമുള്ള വിമാനമാണെന്നാണ് പറയപ്പെടുന്നത്. ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിൽ കുറഞ്ഞത് 10 സാധാരണക്കാർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. എന്നാൽ ഇറാനിലുടനീളം ഇസ്രായേലി വ്യോമാക്രമണങ്ങളിൽ ഇതുവരെ ആകെ 406 പേർ കൊല്ലപ്പെട്ടു. മാത്രമല്ല; ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ സൈനിക കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിടുകയും ചെയ്തു.