ഗസ : ഗസയിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ അടക്കം 15 പേർ കൊല്ലപ്പെട്ടു. അൽജസീറ, അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ് എന്നിവയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേൽ -ഹമാസ് യുദ്ധം തുടങ്ങിയത് മുതൽ 244 മാധ്യമപ്രവർത്തകരാണ് ഗസയിൽകൊല്ലപ്പെട്ടത്.രണ്ടാഴ്ച്ച മുമ്പ് സമാനമായ രീതിയിൽ അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്.