ഡമാസ്കസ് : സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരൻ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് യു.എസ്. സർവീസ് അംഗങ്ങളും ഒരു യു.എസ്. സിവിലിയനും ഉൾപ്പെടുന്നു. (Islamic State terrorist attack in Syria, 3 Americans killed)
ആക്രമണത്തിൽ മൂന്ന് സർവീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു തോക്കുധാരിയാണ് ആക്രമണം നടത്തിയത്. ഇയാൾ വെടിയേറ്റ് കൊല്ലപ്പെട്ടു.
പതിയിരുന്ന് നടത്തിയ ആക്രമണമായിരുന്നു ഇതെന്നും അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക നീക്കങ്ങളുടെ മേൽനോട്ടം വഹിക്കുന്ന വിഭാഗമാണ് സെൻ്റ്കോം.