
ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും.
മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഉന്നതതല യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ഇറാന്റെ സുഹൃത്താണ് റഷ്യ. ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണ് റഷ്യയിലേക്ക് പോകുന്നതെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.
അതേസമയം,അമേരിക്ക യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും ഭൂരിഭാഗം രാജ്യങ്ങളും അമേരിക്കയുടേയും ഇസ്രയേലിന്റേയും ആക്രമണത്തിന് എതിരെന്നും റഷ്യന്‍ രക്ഷാ സമിതി വൈസ് ചെയര്‍മാന്‍ ദിമിത്രി മെദ് വെദേവ് പറഞ്ഞു.
സമാധാനപ്രിയനായ പ്രസിഡന്റായി പറയപ്പെടുന്ന ട്രംപിതാ അടുത്ത യുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇങ്ങനെ പോയാല്‍ അമേരിക്കയ്ക്ക് സമാധാന നൊബേല്‍ സമ്മാനം മറക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.