
ബെര്‍ലിന്‍: ഇറാന് ചാരന് ഡെന്മാർക്കില് നിന്നും പിടിയിലായി(Iranian spy). ഡാനിഷ് പൗരനായ ഇയാള്‍ ബെര്‍ലിനിലെ ജൂത സ്ഥലങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങളാണ് തേടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആര്ഹസില് നിന്ന് അലി എസ്. എന്നയാളാണ് സംശയാസ്പദമായ സാഹചര്യത്തിൽ പിടിയിലായത്. ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ അന്വേഷണം നടത്തിയതെന്ന് ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു.