
ഇസ്രേൽ : ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറി ഇറാന്‍. നാളെ ഒമാനില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് ഇറാന്‍ പിന്‍മാറിയത്.2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നിരുന്നത്.
അതേ സമയം , ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒരു വാർത്ത അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.