മസ്‌കത്ത്: ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ കരാറിന്റെ മൂന്നാം ഘട്ട ചര്‍ച്ച ഇന്ന് മസ്‌കത്തില്‍ നടക്കും. ചര്‍ച്ചക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഇന്നലെ മസ്‌കത്തിലെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അമേരിക്കയെ പ്രതിനിധീകരിക്കും.
രണ്ടാംഘട്ട ചര്‍ച്ച ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ കഴിഞ്ഞ ആഴ്ച നടന്നിരുന്നു. റോമിലെ ഒമാന്‍ എംസിയിലായിരുന്നു ചര്‍ച്ച. മസ്‌കത്തിലായിരുന്നു ഒന്നാംഘട്ട ചര്‍ച്ച നടന്നത്. രണ്ട് ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ കരാറിന്റെ കരട് ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരെ നിയോഗിക്കാന്‍ രണ്ടു കക്ഷികളും സമ്മതിച്ചിരുന്നു. പരോക്ഷ ചര്‍ച്ചകളാണ് നടന്നുവരുന്നത്.