ഇറാനിൽ വധശിക്ഷകൾ നിർത്തി വയ്ക്കുന്നു: കൂട്ടക്കുരുതി അവസാനിക്കുന്നതായി ട്രംപ്, മരണസംഖ്യയിൽ അവ്യക്തത | Iran

ജി-7 മുന്നറിയിപ്പും ഇറാനിലെ നിയന്ത്രണങ്ങളും
Iran suspends executions, Trump says mass killings are ending
Updated on

ടെഹ്‌റാൻ: ഇറാനിലെ പ്രക്ഷോഭകാരികൾക്കെതിരെയുള്ള കൂട്ടക്കുരുതി അവസാനിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. (Iran suspends executions, Trump says mass killings are ending)

ഇറാനിൽ സൈനിക നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന്, നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ അടിച്ചമർത്തൽ തുടർന്നാൽ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്ന് ജി-7 രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര വിമാനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ വിമാനങ്ങൾക്കും ഇറാൻ വിലക്കേർപ്പെടുത്തി വ്യോമമേഖല ഭാഗികമായി അടച്ചു. അമേരിക്കൻ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ പ്രതിരോധമന്ത്രി അസീസ് നസീർസാദെ പറഞ്ഞു.

സർക്കാർ വിരുദ്ധ പ്രക്ഷോഭം 19-ാം ദിവസത്തിലേക്ക് കടന്നു. രാജ്യത്ത് എട്ട് ദിവസമായി ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ ഔദ്യോഗിക കണക്കുകളും മാധ്യമ റിപ്പോർട്ടുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഔദ്യോഗിക കണക്ക് 3428 മരണങ്ങളെന്നാണ്. എന്നാൽ ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത് മരണം 12,000 കടന്നതായാണ്. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ച്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഫോണിൽ ചർച്ച നടത്തി. ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com