ഇസ്രായേലിൽ തിരിച്ചടിച്ച് ഇറാൻ; ടെൽ അവീവിൽ മിസൈൽ ആക്രമണം, ഒരു സ്ത്രീ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക് | Israel- Iran Conflict

ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി; അതീവ ജാഗ്രത
Missile
Updated on

ജറുസലം: ടെൽ അവീവിൽ ഇറാന്റെ മിസൈൽ ആക്രമണം. സ്ഫോടന ശബ്ദങ്ങൾക്കു പിന്നാലെ വലിയ പുക ഉയർന്നതായി റിപ്പോർട്ട്. ഒരു സ്ത്രീ കൊല്ലപ്പെട്ടതായും 40 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഇറാന്റെ മിസൈൽ ആക്രമണത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇറാനിലെ നൂറിലേറെ സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാൻ ആക്രമണം നടത്തിയത്.

ഇറാന്റെ ആക്രമണ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് ഇസ്രയേൽ ഭരണകൂടം നിർദേശം നൽകി. പത്തു പേർക്കു പരുക്കേറ്റതായി ഇസ്രയേൽ എമർജൻസി സർവീസ് അധികൃതർ പറഞ്ഞു. ടെൽ അവീവിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും നിർവീര്യമാക്കിയതായും റിപ്പോർട്ട്.

അതേസമയം, മധ്യ ഇസ്രയേലിലെ ഒരു തെരുവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. അപകട സൈറണുകൾ തുടർച്ചയായി മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി. വിമാനം വെടിവച്ചിട്ടെന്ന ഇറാന്റെ വാദം തെറ്റാണെന്ന് ഇസ്രയേല്‍ അധികൃതർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com