ഇറാൻ പ്രക്ഷോഭം: 12,000-ത്തോളം പേർ കൊല്ലപ്പെട്ടതായി സൂചന | Iran protests

10,000ത്തിലേറെ പേർ തടവിലായതായും സൂചനയുണ്ട്.
ഇറാൻ പ്രക്ഷോഭം: 12,000-ത്തോളം പേർ കൊല്ലപ്പെട്ടതായി സൂചന | Iran protests
Updated on

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരങ്ങൾ പിന്നിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഏകദേശം 12,000-ത്തോളം പേർ കൊല്ലപ്പെട്ടതായും പതിനായിരത്തിലേറെ പേർ തടവിലായതായും സൂചനയുണ്ട്. (Iran protests, Around 12,000 people reported killed)

ഇതേത്തുടർന്ന് ഇറാനിൽ സൈനിക ഇടപെടൽ നടത്തുമെന്ന ശക്തമായ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയിട്ടുണ്ട്. പ്രക്ഷോഭകാരികളെ തൂക്കിലേറ്റിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാനിൽ വധശിക്ഷകൾ നിർത്തിവെച്ചതായി തനിക്ക് വിവരം ലഭിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു.

അമേരിക്ക സൈനികമായി ഇടപെടുകയാണെങ്കിൽ യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ അയൽരാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com