ഇസ്രായേലിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇറാൻ; പ്രതിരോധിച്ച് ഐഡിഎഫ് | Iran Missile attack

ഇന്നും നാളെയുമായി യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് അമേരിക്ക
Missile attack
Published on

തെല്‍ അവിവ്: ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് വീണ്ടും കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ. മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. മിസൈലുകളെ ഇസ്രായേൽ പ്രതിരോധ സേന തടഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് പുലർച്ചെയും ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. രാത്രി ഇറാൻ നഗരങ്ങളായ തെഹ്റാന്‍, ഇസ്‍ഫഹാൻ, ഖറാജ് എന്നിവിടങ്ങളിൽ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണം നടന്നിരുന്നു.

ഇറാനെതിരായ ആക്രമണത്തിൽ വിജയ വഴിയിലാണ് തങ്ങളെന്നും യുദ്ധം ഏതുവരെ തുടരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഇന്നും നാളെയുമായി യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് അമേരിക്കയും വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com