

ടെഹ്‌റാൻ: ഇറാനിലെ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ തടവിലാക്കപ്പെട്ടവർക്ക് അതിവേഗ വിചാരണയും വധശിക്ഷയും ഉറപ്പാക്കുമെന്ന് ഇറാൻ ജുഡീഷ്യറി ചീഫ് ഗുലാം ഹൊസൈൻ മൊഹ്‌സെനി-എജെയ് (Iran Unrest). പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി ഉണ്ടായാൽ സൈനിക നീക്കം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഇറാന്റെ ഈ വെല്ലുവിളി. ശിക്ഷാനടപടികൾ വൈകിയാൽ അതിന്റെ പ്രഭാവം കുറയുമെന്നും അതിനാൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം സ്റ്റേറ്റ് ടെലിവിഷനിലൂടെ വ്യക്തമാക്കി.
ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,571 ആയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ചോരപ്പുഴയ്ക്കാണ് ഇറാൻ സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദനം മറികടക്കാൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സൗജന്യ സേവനം ലഭ്യമാക്കി തുടങ്ങിയതായി ആക്ടിവിസ്റ്റുകൾ സ്ഥിരീകരിച്ചു. സ്റ്റാർലിങ്ക് ഡിഷുകൾ കണ്ടെത്താനായി ടെഹ്‌റാനിലെ അപ്പാർട്ട്‌മെന്റുകളിൽ സുരക്ഷാ സേന വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്.
Iran’s judiciary chief, Gholamhossein Mohseni-Ejei, has signaled that those detained in the nationwide protests will face fast-track trials and swift executions, directly defying U.S. President Donald Trump’s warning of military action. As the death toll from the crackdown rises to 2,571, the judiciary emphasized that immediate punishment is necessary to maintain its impact. Meanwhile, Starlink's free satellite internet has become functional in Iran to bypass the government-imposed blackout, leading to widespread raids by security forces to seize satellite dishes.