

ടെഹ്‌റാൻ: ഇറാന്റെ ഔദ്യോഗിക കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പതിച്ചതിനെത്തുടർന്ന് രാജ്യത്ത് വൻ ജനകീയ പ്രതിഷേധം (Iran Protest). മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഇറാൻ സാക്ഷ്യം വഹിക്കുന്നത്. സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ ഇറാന്റെ സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് റെസ ഫർസിൻ രാജിവെച്ചു.
അമേരിക്കൻ ഡോളറിനെതിരെ റിയാലിന്റെ മൂല്യം 1.42 ദശലക്ഷം (14.2 ലക്ഷം) എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ടെഹ്‌റാനിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെ വ്യാപാരികൾ കടകളടച്ച് തെരുവിലിറങ്ങി. ടെഹ്‌റാൻ കൂടാതെ ഇസ്ഫഹാൻ, ഷിറാസ്, മഷ്ഹാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലും പ്രതിഷേധം ആളിപ്പടരുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 72 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ വില വർദ്ധനയും പുതിയ നികുതി നിർദ്ദേശങ്ങളും ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. 2018-ൽ അമേരിക്ക ആണവ കരാറിൽ നിന്ന് പിന്മാറുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ഇറാന്റെ സാമ്പത്തിക നില തകരാൻ തുടങ്ങിയത്. ഇതിനുപുറമെ ഇസ്രായേലുമായി ഉണ്ടായ യുദ്ധഭീതിയും വിപണിയെ ദോഷകരമായി ബാധിച്ചു.
Iran is witnessing its largest protests in three years after the national currency, the rial, plunged to a record low against the US dollar. The economic crisis has led to the resignation of the Central Bank governor and widespread strikes by merchants in Tehran and other major cities. With food inflation hitting 72% and new tax hikes looming, citizens have taken to the streets to protest against the government's failure to stabilize the economy.